എത്രയും വേഗം വെടിനിർത്തൽ ഉണ്ടാകണമെന്ന് റഷ്യയോട് മോദി

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്നിലെ നിലവിലെ സാഹചര്യവും സമാധാന ശ്രമവും സെർജി ലാവ്റോവ് വിശദീകരിച്ചു. യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മോദി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. എത്രയും വേഗം വെടിനിർത്തൽ ഉണ്ടാകണമെന്ന് കൂടിക്കാഴ്ചയിൽ മോദി അഭ്യർഥിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടിക്കാഴ്ച നാൽപതു മിനിറ്റോളം നീണ്ടുനിന്നു.
2021 ഇന്ത്യ റഷ്യ ഉഭയകക്ഷി ഉച്ചകോടിയിലെ തീരുമാനങ്ങളുടെ പുരോഗതിയും ലാവ്റോവ് പ്രധാനമന്ത്രിയെ അറിയിച്ചു.