ആര് പറയുന്നതും കേൾ‍ക്കാത്ത വ്യക്തിയാണ് രാഹുൽ ഗാന്ധി; പാർ‍ലമെന്‍റിലും വരാറില്ല; മോദി


ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ വാർത്താ ഏജൻസിയായ എഎൻഐക്ക് അഭിമുഖം അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെതിരെ രൂക്ഷ വിമർ‍ശനമാണ് അദ്ദേഹം അഭിമുഖത്തിൽ ഉന്നയിച്ചത്. രാഹുൽ‍ ഗാന്ധി പാർ‍ലമെന്‍റിൽ വരാത്തയാളാണ്. അദ്ദേഹം ആര് പറയുന്നതും കേൾ‍ക്കാത്ത വ്യക്തിയാണെന്നും മോദി വിമർശിച്ചു. 

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി അനുകൂല തരംഗമാണ് ഉള്ളത്. ഭൂരിപക്ഷത്തോടെ തന്നെ അഞ്ചിടത്തും വിജയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളിൽ‍ വിശദമായ ഉത്തരങ്ങൾ‍ അതത് മന്ത്രാലയങ്ങൾ‍ നൽ‍കിയിട്ടുണ്ടെന്നും ആവശ്യമുള്ളപ്പോഴെല്ലാം ചില സമയങ്ങളിൽ‍ താൻ തന്നെ സംസാരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed