ബഹ്റൈനിൽ കോവിഡ് ബാധിച്ച് വീണ്ടും 2 മരണം രേഖപ്പെടുത്തി


ബഹ്റൈനിൽ ഇന്നലെയും കോവിഡ് ബാധിച്ച് 2 മരണം രേഖപ്പെടുത്തി. ഇതിനു മുൻപുള്ള ദിവസവും കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചിരുന്നു.ബഹ്റൈനിൽ ഇന്നലെ 6,581 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 60,071 ആയി . ഇന്നലെ 29,312 പേരിലാണ് കോവിഡ് രോഗ പരിശോധനകൾ നടത്തിയത്. നിലവിൽ 122 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 18 പേരുടെ നില ഗുരുതരമാണ്. അതേസമയം ഇന്നലെ 7489 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,80,336ആയി. ഇതുവരെയായി 12,27,305 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11, 97,343 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,50,713 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed