രാഷ്ട്രപതിയുടെ എഡിസിയായി മേജർ നവ്യ ഷെഖാവത്ത്; പദവിയിലെത്തുന്ന ആദ്യ വനിതാ കരസേനാ ഉദ്യോഗസ്ഥ


ശാരിക

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എയ്ഡ്-ഡി-ക്യാമ്പ് (ADC) പദവിയിലേക്ക് നിയമിക്കപ്പെടുന്ന ആദ്യത്തെ വനിതാ ഇന്ത്യൻ ആർമി ഓഫീസറായി മേജർ നവ്യ ഷെഖാവത്ത് ചരിത്രം സൃഷ്ടിച്ചു. 2025-ൽ ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർ യശസ്വി സോളങ്കി രാഷ്ട്രപതിയുടെ ആദ്യ വനിതാ എഡിസിയായി ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഈ അഭിമാന പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയായും കരസേനയിൽ നിന്നുള്ള ആദ്യ പ്രതിനിധിയായും മേജർ നവ്യ മാറുന്നത്.

യുപിഎസ്‌സിയുടെ സിഡിഎസ് പരീക്ഷ വിജയിച്ച് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്നാണ് ഇവർ പരിശീലനം പൂർത്തിയാക്കിയത്. 2021-ൽ ആർമി സർവീസ് കോർപ്സിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. മികച്ച സേവന പശ്ചാത്തലവും അച്ചടക്കവും വൈദഗ്ധ്യവും മുൻനിർത്തിയാണ് ഉയർന്ന സൈനിക തസ്തികയായ എഡിസി പദവിയിലേക്ക് ഇവരെ തെരഞ്ഞെടുത്തത്.

രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ രാഷ്ട്രപതിയെ സഹായിക്കുക, സൈനിക-ഔദ്യോഗിക പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് എഡിസിയുടെ പ്രധാന ചുമതലകൾ. രാഷ്ട്രപതിക്ക് സാധാരണയായി അഞ്ച് എഡിസിമാരാണ് ഉള്ളത്; കരസേനയിൽ നിന്ന് മൂന്ന് പേരും നാവികസേന, വ്യോമസേന എന്നിവയിൽ നിന്ന് ഓരോരുത്തർ വീതവും.

article-image

adfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed