ഇൻഡിഗോയെ പിന്നിലാക്കി എയർ ഇന്ത്യ ; ലോകത്തിലെ മികച്ച വിമാനക്കമ്പനിയായി സിംഗപ്പൂർ എയർലൈൻസ്


ശാരിക

ന്യൂഡൽഹി: 2026-ലെ ആഗോള സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡിൽ ഇന്ത്യയിലെ ഏറ്റവും മികച്ച എയർലൈനായി 'എയർ ഇന്ത്യ' തിരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ 'ഇൻഡിഗോയെ' മറികടന്നാണ് എയർ ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. പട്ടികയിൽ 'ആകാശ എയർ' മൂന്നാം സ്ഥാനവും 'എയർ ഇന്ത്യ എക്സ്പ്രസ്' നാലാം സ്ഥാനവും കരസ്ഥമാക്കി.

ഇന്ത്യയിൽ ഒന്നാമതെത്തിയതിന് പുറമെ, ആഗോള തലത്തിലും ശ്രദ്ധേയമായ പുരസ്കാര നേട്ടം എയർ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം ഒന്നാം സ്ഥാനം കൈവിട്ടെങ്കിലും ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ബജറ്റ് എയർലൈൻ, മികച്ച കാബിൻ ക്രൂ, ഏറ്റവും വൃത്തിയുള്ള എയർലൈൻ എന്നീ മേഖലകളിലെ പുരസ്കാരങ്ങൾ ഇൻഡിഗോ നിലനിർത്തി.

ആഗോള റാങ്കിംഗിൽ ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി 'സിംഗപ്പൂർ എയർലൈൻസ്' തിരഞ്ഞെടുക്കപ്പെട്ടു. 1999-ൽ അവാർഡുകൾ ആരംഭിച്ചതിന് ശേഷം ആറാം തവണയാണ് സിംഗപ്പൂർ എയർലൈൻസ് ഈ അംഗീകാരം നേടുന്നത്. 'ഖത്തർ എയർവേസ്' രണ്ടാം സ്ഥാനവും ഹോങ്കോങ്ങിന്റെ 'കാഥേ പസിഫിക്' മൂന്നാം സ്ഥാനവും സ്വന്തമാക്കി. ജപ്പാന്റെ 'എൻ.എൻ.എ ഓൾ നിപ്പോൺ എയർവേസ്', 'ടർക്കിഷ് എയർലൈൻസ്' എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. യാത്രക്കാരുടെ സേവനം, വിമാനങ്ങൾക്കുള്ളിലെ വൃത്തി, വൈഫൈ സൗകര്യം, ലൗഞ്ചുകൾ, ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ മുൻനിർത്തി 300-ലധികം പ്രമുഖ എയർലൈനുകളെ വിലയിരുത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത്.

#AirIndia #SkytraxAwards #AviationNews #4PMNews

article-image

qaeraerede

You might also like

  • Lulu Exchange
  • Straight Forward

Most Viewed