ഗർഭിണിയായ സഹോദരിയുടെ കൊലപാതകത്തിൽ പകരംവീട്ടി; ഭർത്താവിനെ വെട്ടിക്കൊന്ന് സഹോദരൻ സെൽഫി വീഡിയോ പുറത്തുവിട്ടു
ശാരിക
ഹൈദരാബാദ്: തെലങ്കാനയിൽ ഗർഭിണിയായ സഹോദരി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഭർത്താവിനെ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി 19-കാരനായ സഹോദരൻ. പ്രമുഖ യൂട്യൂബർ സി. വൈഷ്ണവിയുടെ ഭർത്താവ് സി. ഹരിബാബുവാണ് (26) നിസാമാബാദിൽ പട്ടാപ്പകൽ ദാരുണമായി കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വൈഷ്ണവിയുടെ സഹോദരൻ ജി. സന്തോഷ് പങ്കുവെച്ച സെൽഫി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നിസാമാബാദിലെ ശിവാജിനഗറിലായിരുന്നു സംഭവം. ഭാര്യയുടെ കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി പാനിപൂരി വിൽക്കുകയായിരുന്ന ഹരിബാബുവിനെ കാറിലെത്തിയ സന്തോഷും സംഘവും കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഹരിബാബു മരണപ്പെട്ടു.
കൃത്യം നിർവ്വഹിച്ച ശേഷം ഒളിവിൽ പോയ സന്തോഷ് അർദ്ധരാത്രിയോടെയാണ് സെൽഫി വീഡിയോ പുറത്തുവിട്ടത്. തന്റെ സഹോദരിക്ക് നീതി ലഭിക്കാത്തതിനാലാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നും പൊലീസിൽ കീഴടങ്ങുകയാണെന്നും യുവാവ് വീഡിയോയിൽ പറയുന്നു.
'വൈഷു അമ്മ' എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ വൈഷ്ണവി നാലുമാസം ഗർഭിണിയായിരിക്കെ കഴിഞ്ഞ മാർച്ച് 17-നാണ് കൊല്ലപ്പെടുന്നത്. തുടർന്ന് സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും അറസ്റ്റിലായ ഹരിബാബു ജൂലൈയിൽ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
cxvvcvcx

