നീറ്റ് കൗൺസിലിംഗ്: റസിഡന്‍റ് ഡോക്ടർമാരും സമരത്തിലേക്ക്


ന്യൂഡൽഹി: നീറ്റ് കൗൺസിലിംഗ് വൈകുന്നതിൽ പ്രതിഷേധിച്ച് എയിംസിലെ റസിഡന്‍റ് ഡോക്ടർമാരും സമരത്തിലേക്ക്. ഇന്നു മുതൽ റസിഡന്‍റ് ഡോക്ടർമാരും സമരത്തിൽ പങ്കുചേരും. ഡ്യൂട്ടി ബഹിഷ്ക്കരിച്ചാണ് റസിഡന്‍റ് ഡോക്ടർമാരുടെ സമരം. 24 മണിക്കൂറിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ബുധനാഴ്ച മുതൽ എംയിസിലും അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്ക്കരിക്കാനാണ് സമരക്കാരുടെ തീരുമാനം.

 അതേസമയം തിങ്കളാഴ്ച നടന്ന ഐടിഒ സംഘർഷത്തിൽ ഡോക്ടർമാർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തിരുന്നു. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed