എൻഡോസൾഫാൻ: കാസർഗോഡ് രണ്ട് കുട്ടികൾ കൂടി മരിച്ചു

കാസർകോഡ്
എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർഗോട്ടെ രണ്ട് കുട്ടികൾ കൂടി മരിച്ചു. അജാനൂരിലെ മൊയ്തുവിന്‍റെ മകൻ മുഹമ്മദ് ഇസ്മയിൽ (11), അന്പലത്തറ മുക്കുഴിയിലെ മനുവിന്‍റെ മകൾ അമേയ (5) എന്നിവരാണ് മരിച്ചത്.
കർണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്മയിലിന്‍റെ മരണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ചാണ് അമേയ മരിച്ചത്.