കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ‍ ക്ലർ‍ക്ക് പിടിയിൽ


തൊടുപുഴ

കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴയിൽ‍ എസ്‌സി ഡെവലപ്‌മെന്‍റ് ഓഫീസിലെ സീനിയർ‍ ക്ലർ‍ക്ക് പിടിയിൽ. തൊടുപുഴ സ്വദേശി റിഷീദ് കെ. പനയ്ക്കൽ‍ ആണ് വിജിലൻസിന്‍റെ പിടിയിലായത്. പണം കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രതിയെ ചൊവ്വാഴ്ച തൃശൂർ‍ വിജിലൻസ് കോടതിയിൽ‍ ഹാജരാക്കും.

മൂന്നാർ‍ സ്വദേശിയുടെ മകൾ‍ക്ക് പട്ടികജാതി വികസന ഡിപ്പാർ‍ട്ട്‌മെന്‍റിൽ‍ നിന്ന് സ്‌കോളർ‍ഷിപ്പ് ലഭ്യമാക്കുന്നതിന് 25,000 രൂപയാണ് റിഷീദ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേത്തുടർ‍ന്ന് പരാതിയുമായി മൂന്നാർ‍ സ്വദേശി വിജിലൻസിനെ സമീപിക്കുകയായിരുന്നു.

You might also like

  • Straight Forward

Most Viewed