12 വർഷത്തെ കാത്തിരിപ്പിന് വിരാമം: ആപ്പിൾ പേ ഇന്ത്യയിലേക്ക്!


ശാരിക

ന്യൂഡൽഹി: ഒരു ദശാബ്ദത്തിലേറെ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ഡിജിറ്റൽ പേയ്മെന്റ് സേവനമായ 'ആപ്പിൾ പേ' (Apple Pay) ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. അമേരിക്കയിൽ അവതരിപ്പിച്ച് 12 വർഷങ്ങൾക്ക് ശേഷമാണ് ഈ സേവനം ഇന്ത്യയിൽ ലഭ്യമാകുന്നത്. വരും മാസങ്ങളിൽ ആപ്പിൾ പേ രാജ്യത്ത് ഔദ്യോഗികമായി സേവനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2014-ൽ ആഗോളതലത്തിൽ തുടക്കം കുറിച്ച ആപ്പിൾ പേ, ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റുകൾക്ക് വൻ പ്രചാരം ലഭിച്ചിട്ടും ഇതുവരെ ലഭ്യമായിരുന്നില്ല. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് പുറമെ ഇന്ത്യയുടെ യു.പി.ഐ. (UPI) അധിഷ്ഠിത പേയ്മെന്റുകൾക്കും ആപ്പിൾ പേ പിന്തുണ നൽകിയേക്കുമെന്നാണ് വിവരങ്ങൾ. ടോക്കണൈസ് ചെയ്ത കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഫേസ് ഐഡി (Face ID), ടച്ച് ഐഡി (Touch ID) എന്നിവ വഴി സുരക്ഷിതമായി ഇടപാടുകൾ നടത്താൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.

ആദ്യ ഘട്ടത്തിൽ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകൾ വഴിയാകും ആപ്പിൾ പേ ലഭ്യമാക്കുക. എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. എന്നീ ബാങ്കുകളുമായും വിസ, മാസ്റ്റർകാർഡ് എന്നിവയുമായും ആപ്പിൾ ചർച്ചകൾ നടത്തിവരികയാണ്. മുൻനിര ബാങ്കുകളുമായുള്ള ധാരണകൾ വൈകിയതിനാലാണ് തുടക്കത്തിൽ ആക്സിസ് ബാങ്കുമായി മാത്രം സഹകരിക്കുന്നത്. വരും മാസങ്ങളിൽ മറ്റ് ബാങ്കുകളുടെ കാർഡുകളിലേക്കും യു.പി.ഐ. സംവിധാനത്തിലേക്കും സേവനം വ്യാപിപ്പിക്കുമെന്നാണ് സൂചന.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed