ലഖിംപുർ കർഷക കൂട്ടക്കൊല; അജയ് മിശ്ര ഒന്നാന്തരം ക്രിമിനലാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലഖിംപുർ കർഷക കൂട്ടക്കൊല സംഭവത്തിൽ ആശിഷ് മിശ്രയുടെമേൽ വധശ്രമം കൂടി ചുമത്തപ്പെട്ട സാഹചര്യത്തിൽ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്‍റിൽ ഇന്നും ബഹളം.
അജയ് മിശ്ര ഒന്നാന്തരം ക്രിമിനലാണെന്നും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്‍റിൽ ബഹളം തുടരുകയാണ്. ഇരു സഭകളും രണ്ടുവരെ നിർത്തിവച്ചു.