സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മെട്രോമാൻ ഇ. ശ്രീധരൻ


തിരുവനന്തപുരം: സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നും പാഠം പഠിച്ചുവെന്നും എന്നാൽ രാഷ്ടീയം പൂർണമായും ഉപേക്ഷിച്ചുവെന്ന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയത്തിൽ ഇനി സജീവമായുണ്ടാകില്ല. പ്രവർത്തിക്കാൻ മോഹമില്ല. വയസ് തൊണ്ണൂറായി. തൊണ്ണൂറാമത്തെ വയസിൽ രാഷ്ട്രീയത്തിലേക്ക് കേറിചെല്ലുന്നത് അപകടമാണെന്നും അദ്ദേഹം കൂ‌ട്ടിച്ചേർത്തു. 

രാഷ്ട്രീയ പ്രവേശനം വേണ്ടിയിരുന്നില്ലെന്ന തോന്നൽ ഇല്ല. അന്ന് തനിക്ക് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പരാജയപ്പെട്ടപ്പോൾ നിരാശ തോന്നിയെന്നും അദ്ദേഹം മനസ് തുറന്നു.

കെ റെയിൽ പദ്ധതിയെയും ശ്രീധരൻ വിമർശിച്ചു. കെ റെയിൽ ഇപ്പോൾ‍ പ്രായോഗികമല്ല. സർക്കാരിന് വലിയ സാന്പത്തിക ബാധ്യത വരും. കെ റയിൽ വൻ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും. പദ്ധതി പൂർത്തിയാകുന്ന തുക കണക്കാക്കണം. പദ്ധതിക്ക് വലിയ തുക വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

You might also like

Most Viewed