ബിഹാറിൽ കോൺഗ്രസ് എം.എൽ.എമാർ എൻ.ഡി.എയിലേക്ക്? നിതീഷ് കുമാറുമായി രഹസ്യ കൂടിക്കാഴ്ച
ഷീബ വിജയൻ
പട്‌ന: ബിഹാറിൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തെ ആകെയുള്ള ആറ് കോൺഗ്രസ് എം.എൽ.എമാരും മുഖ്യമന്ത്രി നിതീഷ് കുമാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതോടെ ഇവർ എൻ.ഡി.എയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായി. കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി സംഘടിപ്പിച്ച ഔദ്യോഗിക പരിപാടികളിൽ നിന്നും വിരുന്നുകളിൽ നിന്നും ഈ എം.എൽ.എമാർ വിട്ടുനിന്നിരുന്നു.
ആറ് അംഗങ്ങളും ഭരണപക്ഷത്തേക്ക് മാറിയാൽ ബിഹാർ നിയമസഭയിൽ കോൺഗ്രസ് ഇല്ലാതാകും. നിലവിൽ 243 അംഗ നിയമസഭയിൽ ആർ.ജെ.ഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസ്. എം.എൽ.എമാർ ജെ.ഡി.യുവിൽ ചേർന്നാൽ സഭയിലെ ഏറ്റവും വലിയ കക്ഷിയായി നിതീഷ് കുമാറിന്റെ പാർട്ടി മാറും. അതേസമയം, എൻ.ഡി.എയിലെ മറ്റൊരു ഘടകകക്ഷിയായ ആർ.എൽ.എമ്മിലെ മൂന്ന് എം.എൽ.എമാരെ ബി.ജെ.പി സ്വന്തം പാളയത്തിലെത്തിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് എൻ.ഡി.എയ്ക്കുള്ളിലെ ആഭ്യന്തര അധികാര തർക്കത്തിലേക്കും വിരൽ ചൂണ്ടുന്നു.
ghhgghjghj

