വധഭീഷണി; നടപപടി സ്വീകരിക്കണമെന്ന് സോണിയ ഗാന്ധിയോട് കങ്കണ
ന്യൂഡൽഹി: കർഷക സമരത്തെ വിമർശിച്ചതിന് തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് ബോളിവുഡ് താരം കങ്കണ റണൗത്ത്. ഇതുസംബന്ധിച്ച് കങ്കണ പോലീസിൽ പരാതി നൽകി. സുവർണ ക്ഷേത്രത്തിനു മുന്‍പിൽ നിൽക്കുന്ന ചിത്രം പങ്കുവച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇതിനെ കുറിച്ച് പുറത്തുവിട്ടത്. ഹിമാചൽപ്രദേശ് പോലീസിനാണ് താരം പരാതി നൽകിയത്. എഫ് ഐആറിന്‍റെ കോപ്പിയും താരം പങ്കുവച്ചു. സംഭവത്തിൽ പഞ്ചാബ് സർക്കാരും ഇടപെടണമെന്ന് കങ്കണ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ നടപപടി സ്വീകരിക്കാൻ പഞ്ചാബ് സർക്കാരിനോട് നിർദേശിക്കണമെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയോടും കങ്കണ അഭ്യർത്ഥിച്ചു. നേരത്ത, കർഷക നിയമം പിൻവലിച്ചതിന് പിന്നാലെ ഇന്ത്യ ജിഹാദി രാജ്യമാണെന്നും ഇവിടെ സ്വേച്ഛാധിപത്യമാണു വേണ്ടതെന്നും കങ്കണ പറഞ്ഞിരുന്നു.
