കേരളത്തിൽ ഇന്ന് 4,723 പേർ‍ക്ക് കൊവിഡ്; 19 മരണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,723 പേർ‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂർ‍ 492, കൊല്ലം 355, കണ്ണൂർ‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസർ‍ഗോഡ് 79 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ. 7.93 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാന്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,221 പേരാണ് ഇപ്പോൾ‍ നിരീക്ഷണത്തിലുള്ളത്. നിലവിൽ‍ 43,663 കോവിഡ് കേസുകളിൽ‍, 7.7 ശതമാനം വ്യക്തികൾ‍ മാത്രമാണ് ആശുപത്രി/ഫീൽ‍ഡ് ആശുപത്രികളിൽ‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,132 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ‍ 12 പേർ‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4393 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 292 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവർ‍ത്തകർ‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5370 പേർ‍ രോഗമുക്തി നേടി. ഇതോടെ 43,663 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,57,368 പേർ‍ ഇതുവരെ കൊവിഡിൽ‍ നിന്നും മുക്തി നേടി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed