ഇന്ത്യയിൽ കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഒമിക്രോണ്‍ ഭീഷണിനിലനിൽക്കുന്നതിനാൽ വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കാനും ആഭ്യന്തരവകുപ്പ് നിർദേശം നൽകി.
അതേസമയം, രാജ്യത്ത് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ കർശന ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
