ഇന്ത്യയിൽ എത്തിയ ഓസ്ട്രേലിയൻ വനിതയ്ക്ക് കോവിഡ്


ലക്നോ: വിവിധ ലോക രാജ്യങ്ങളിൽ ഒമിക്രോൺ ഭീതി വർധിക്കുന്നതിനിടെ ഇന്ത്യയിൽ എത്തിയ ഒരു വിദേശിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ വൃന്ദാവൻ സന്ദർശിക്കാനെത്തിയ ഓസ്ട്രിയയിൽനിന്നുള്ള 41 കാരിക്കാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ മഥുരയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദേശികളുടെ എണ്ണം നാലായി. 

കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായി സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാവരും വൃന്ദാവൻ സന്ദർശിക്കാൻ എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച എല്ലാവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. വൃന്ദാവനിലെ ശീതൾ ഛായയിലെ ഗിരിധർ ആശ്രമത്തിലാണ് ഇവർ താമസിപ്പിച്ചിരുന്നതിനാൽ പ്രദേശം കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed