സ്ഫുട്നിക് വാക്സിന് ഒമിക്രോണിനെ ചെറുക്കാൻ സാധിക്കുമെന്ന അവകാശവാദവുമായി നിർമ്മാതാക്കൾ


മോസ്കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനുകളായ സ്പുട്നിക് വി, സ്പുട്നിക് ലൈറ്റ് എന്നിവയ്ക്ക് കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിർമാതാക്കളായ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ ആരംഭിച്ചതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടും ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ടും പ്രസ്താവനയിൽ അറിയിച്ചു. 

ജനിതക വ്യതിയാനം വന്ന മറ്റ് വകഭേദങ്ങൾക്കെതിരെ ഏറ്റവും മികച്ച ഫലപ്രാപ്തി കാണിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ സ്പുട്നിക് വിയ്ക്കും സ്പുട്നിക് ലൈറ്റിനും ഒമിക്രോണിനെ പ്രതിരോധിക്കാനാവുമെന്നാണ് ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് കരുതുന്നത്. വാക്സിനിൽ മാറ്റംവരുത്തേണ്ടതില്ലെങ്കിൽ 2022 ഫെബ്രുവരിയോടെ കോടിക്കണക്കിന് സ്പുട്നിക് ഒമിക്രോണ്‍ ബൂസ്റ്ററുകൾ ലഭ്യമാക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് സിഇഒ കിറിൽ ദിമിത്രേവ് പറഞ്ഞു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed