ബിറ്റ്‌കോയിൻ ഡിജിറ്റൽ കറൻസിയായി പരിഗണിക്കില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: ബിറ്റ്‌കോയിൻ ഡിജിറ്റൽ കറൻസിയായി പരിഗണിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബിറ്റ്‌കോയിൻ ഇടപാടുകൾ കേന്ദ്രസർക്കാരിന്‍റെ നിരീക്ഷണത്തിലോ മേൽനോട്ടത്തിലോ അല്ല. ഇടപാടുകളുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കി.
ലോകത്തിലെ ആദ്യത്തേതും ഏറ്റവും പ്രചാരമേറിയതുമായ ക്രിപ്‌റ്റോ കറൻസിയാണ് ബിറ്റ്‌കോയിൻ. ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി ഇടപാടുകൾക്ക് നിലവിൽ നിയമ പരിരക്ഷയില്ല. ഇതിനു പകരമായി രാജ്യത്തു കേന്ദ്ര ബാങ്കിന്‍റെ ഡിജിറ്റൽ കറൻസി പ്രാബല്യത്തിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് ധന വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞിരുന്നു.
