എളമരം കരിം, ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭാ എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: എളമരം കരിം, ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭാ എംപിമാർക്ക് സസ്പെൻഷൻ. ഈ സമ്മേളനകാലത്തേക്കാണ് സസ്പെൻഷൻ നടപടിയെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. വർഷകാല സമ്മേളനത്തിലെ സഭയിലെ പ്രതിഷേധത്തിന്‍റെ പേരിലാണ് നടപടിയെടുത്തത്. പെഗാസസ് വിവാദം, വിവാദ കാർഷിക നിയമങ്ങൾ എന്നിവയ്ക്കെതിരേയായിരുന്നു എംപിമാരുടെ പ്രതിഷേധം. എളമരം കരിം, ബിനോയ് വിശ്വം, ഫുലോ ദേവി നേതം, ഛായ വർമ , റിപുൺ ബോറ, രാജമണി പട്ടീൽ, ഡോല സെൻ, ശാന്ത ഛേത്രി, സയിദ് നാസിർ ഹുസൈൻ, പ്രിയങ്ക ചതുർവേദി, അനിൽ ദേശായ്, അഖിലേഷ് പ്രസാദ് സിംഗ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.