വായു മലിനീകരണം: ട്രക്കുകളുടെ പ്രവേശന നിരോധനം നീട്ടി ഡൽഹി




അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ട്രക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി ഡൽഹി. പ്രവേശന നിരോധനം ഡിസംബർ 7 വരെയാണ് നീട്ടിയത്. അതേസമയം കെട്ടിട നിർമ്മാണത്തിനും പൊളിക്കുന്നതിനുമുള്ള നിരോധനം തുടരും.
സിഎൻജി ട്രക്കുകൾക്കോ ഇ-ട്രക്കുകൾക്കോ അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവക്കോ പ്രവേശന നിരോധനം ബാധകമല്ല. “റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്” ക്യാമ്പയിനിന്റെ മൂന്നാം ഘട്ടവും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ചു. ഡിസംബർ 4 മുതൽ 18 വരെയാണ് മൂന്നാം ഘട്ട ക്യാമ്പയിൻ.
നഗരത്തിൽ മഴ പെയ്തില്ലെങ്കിൽ വായു ഗുണനിലവാരം “വളരെ മോശം” വിഭാഗത്തിന് താഴെ എത്തിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ കാലാവസ്ഥ പ്രവചനം അനുകൂലമല്ല. ഐഎംഡി (ഇന്ത്യ കാലാവസ്ഥാ വകുപ്പ്) പ്രവചനം ശരിയാണെങ്കിൽ, ഡൽഹിയിൽ കുറച്ച് മഴ ലഭിച്ചേക്കാം. പക്ഷേ കടുത്ത നിയന്ത്രണങ്ങൾ കൂടി വേണം. എന്നാൽ മാത്രമേ അന്തരീക്ഷ മലിനീകരണത്തിൽ അല്പം ശമനം ലഭിക്കു എന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed