കോവിഡ് വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപകർക്കെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനമായി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലരും വാക്സിൻ സ്വീകരിക്കാത്തത്. എന്നാൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് വാക്സിൻ സ്വീകരിക്കാത്ത എല്ലാ അധ്യാപകരെയും പരിശോധനയ്ക്ക് വിധേയരാക്കും.
ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താനായില്ലെങ്കിൽ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് ഏകദേശം അയ്യായിരത്തോളം അധ്യാപകർ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ഇവരിൽ കുറച്ചുപേർക്ക് മാത്രമേ ആരോഗ്യപ്രശ്നങ്ങളുള്ളുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിഗമനം.