എസ്ഐയെ കുത്തിക്കൊലപ്പെടുത്തിയ കുട്ടി സംഘം അറസ്റ്റിൽ


പുതുക്കോട്ട: തമിഴ്നാട്ടിലെ പള്ളത്തുപട്ടി ഗ്രാമത്തിൽ ആടുമോഷ്ടാക്കളെ പിന്തുടർന്ന എസ്ഐ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേർ പിടിയിൽ. 10,17 വയസുള്ള കുട്ടികളും 19 വയസുകാരനുമാണ് പിടിയിലായത്. തിരുച്ചിറപ്പള്ളി ജില്ലയിലെ നവൽപാട്ടു േസ്റ്റഷനിലെ സ്പെഷൽ എസ്ഐ എസ്. ഭൂമിനാഥൻ(56) ആണു കൊല്ലപ്പെട്ടത്. 

പുതുക്കോട്ട−തിരുച്ചിറപ്പള്ളി ദേശീയപാതയിൽ ഞായറാഴ്ച രാത്രിയാണു സംഭവം. പട്രോളിംഗിനിടെയാണ് ആടുകളെ മോഷ്ടിച്ച് ചിലർ മോട്ടോർസൈക്കിളിൽ രക്ഷപ്പെടുന്നതു പോലീസുകാരുടെ ശ്രദ്ധയിൽപെട്ടത്. മോഷ്ടാക്കളെ പിന്തുടർന്ന് പിടികൂടിയെങ്കിലും കത്തികൊണ്ട് ഇവർഎസ്ഐയെ കുത്തിവീഴ്ത്തുകയായിരുന്നു. ഭൂമിനാഥൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

You might also like

Most Viewed