ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം; മൂന്നു പേർ കസ്റ്റഡിയിൽ

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക്, പാലക്കാട് സ്വദേശി സുബൈർ എന്നിവരാണ് പിടിയിലായത്. കോട്ടയം മുണ്ടക്കയത്ത് ബേക്കറി തൊഴിലാളിയാണ് സുബൈർ. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള 34 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.