പരമാവധി ശ്രമിച്ചിട്ടും കർ‍ഷകരെ കർഷക നിയമം സംബന്ധിച്ച് ബോധ്യപ്പെടുത്താനായില്ലെന്നതിൽ‍ ഖേദമുണ്ടെന്ന് യോഗി


ലക്നോ: മൂന്ന് കാർ‍ഷിക നിയമങ്ങൾ‍ പിൻ‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ അഭിനന്ദിച്ച് ഉത്തർ‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരമാവധി ശ്രമിച്ചിട്ടും കർ‍ഷകരെ നിയമം സംബന്ധിച്ച് ബോധ്യപ്പെടുത്താനായില്ലെന്നതിൽ‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർ‍ക്കാർ‍ എല്ലാ തലത്തിലും കർ‍ഷകരുമായി സംവദിക്കാൻ ശ്രമിച്ചിരുന്നു. ഞങ്ങളുടെ ഭാഗത്തെ ചില പോരായ്മകൾ‍ കാരണം, ജനങ്ങളോട് വിശദീകരിക്കുന്നതിൽ‍ ഞങ്ങൾ‍ പരാജയപ്പെട്ടു. −ട്വിറ്ററിൽ‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ‍ യോഗി പറഞ്ഞു. 

കാർ‍ഷിക നിയമങ്ങൾ‍ പിൻവലിച്ചത് ചരിത്രപരമായ നടപടിയാണ്. ഗുരുനായക് ജയന്തിയിൽ‍, ജനാധിപത്യത്തിലെ സംവേദനത്തിന്‍റെ ഭാഷ ഉപയോഗിച്ച് കാർ‍ഷിക നിയമങ്ങൾ‍ പിൻ‍വലിച്ച് ചരിത്രപരമായ പ്രവർ‍ത്തനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും യോഗി പറഞ്ഞു.

You might also like

Most Viewed