ഡൽ‍ഹിയിൽ വൻ സ്വർ‍ണവേട്ട


ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽ‍ഹിയിൽ വൻ സ്വർ‍ണവേട്ട. ഗുരുഗ്രാമിൽ നിന്ന് 42 കോടി രൂപയുടെ വില വരുന്ന 85 കിലോഗ്രാം സ്വർ‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് പിടികൂടി. ഛത്തർ‍പുർ, ഗുഡ്ഗാവ് ജില്ലകളിലായി നടത്തിയ തെരച്ചിലിലാണ് സ്വർ‍ണം പിടികൂടിയത്. സംഭവത്തിൽ‍ നാലുപേരെ അറസ്റ്റ് ചെയ്തു. രണ്ടു ദക്ഷിണകൊറിയൻ പൗരന്മാരേയും ചൈന, തയ്‌വാൻ പൗരന്മാരേയുമാണ് പിടികൂടിയത്. 

വ്യത്യസ്ത യന്ത്രഭാഗങ്ങളുടെ രൂപത്തിലാണ് ഇവർ സ്വർ‍ണം കടത്താൻ ശ്രമിച്ചത്. സ്വർ‍ണം എയർ‍ കാർ‍ഗോ വഴി ഹോങ്കോംഗിൽ‍ നിന്നും ഇന്ത്യയിലെത്തിച്ചതെന്നാണ് പ്രാഥമിക വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed