തെലങ്കാനയിൽ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 32 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

കരിംനഗർ: തെലുങ്കാനയിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 32 വിദ്യാർഥികളെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമൽ ജില്ലയിലെ ദിമ്മദുർത്തിയിൽ മണ്ഡൽ പരിഷത്ത് അപ്പർ പ്രൈമറി സ്‌കൂളിലായിരുന്നു സംഭവം. 114 വിദ്യാർഥികളാണ് ഭക്ഷണം കഴിച്ചത്. അതിൽ 32 പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇതിൽ 12 കുട്ടികൾ ഗുരുതരാവസ്ഥയിലായിരുന്നു. എന്നാൽ അപകട നില തരണം ചെയ്തു.
ഡിഇഒയിൽനിന്നും റിപ്പോർട്ട് തേടിയ കളക്ടർ മുഷറഫ് ഫാറൂഖി ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. സ്കൂളിൽ ഭക്ഷണം നൽകുന്ന ഏജൻസിയുടെ കരാർ റദ്ദാക്കിയെന്നും ഡിഇഒ അറിയിച്ചു.