ഇന്ത്യയിൽ 14,348 പുതിയ കോവിഡ് കേസുകൾ


ന്യൂഡൽ‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,348 പുതിയ കോവിഡ് കേസുകൾ കൂടി. 805 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,57,191 ആയി.  ഇതുവരെ 3,42,46,157 പേർക്കാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ചത്. 

നിലവിൽ 1,61,334 പേർ ചികിത്സയിലുണ്ട്. 3,36,27,632 പേർ ഇതുവരെ കോവിഡിൽനിന്നും മുക്തിനേടി. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ പകുതിയും കേരളത്തിന്‍റെ സംഭാവനയാണ്. കേരളത്തിൽ ഇന്നലെ 7,838 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 90 പേർ മരിച്ചു.

You might also like

Most Viewed