ഇന്ത്യയിൽ 16,326 പേർക്ക് കൂടി കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 16,326 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1.73 ലക്ഷം പേരാണ് നിലവിൽ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. 17,677 പേർക്ക് രോഗമുക്തിയുണ്ടായി. 666 മരണങ്ങളും രാജ്യത്ത് 24 മണിക്കൂറിനിടെ സംഭവിച്ചു. ഇതിൽ 563 മരണങ്ങളും കേരളത്തിലാണ്. പ്രതിദിന കോവിഡ് ബാധിതരിലും കേരളം തന്നെയാണ് മുന്നിൽ. 9,361 പേർക്കാണ് 24 മണിക്കൂറിനിടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്.
81,490 പേർ നിലവിൽ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 1,632 പേർക്ക് രോഗം പിടിപെട്ട മഹാരാഷ്ട്രയും 1,152 പേർക്ക് രോഗം കണ്ടെത്തിയ തമിഴ്നാടുമാണ് കേരളത്തിന് പിന്നിൽ.