വീണ്ടും കോവിഡ് കേസുകൾ; ചൈന അതീവ ജാഗ്രതയിൽ


ബെയ്ജിംഗ്: കോവിഡിന്‍റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന ചൈനയിൽ നാല് കേസുകൾ കൂടി കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കി. ബെയ്ജിംഗിലെ പ്രാന്തത്തിലാണ് പുതുതായി നാല് കോവിഡ് കേസുകൾ കൂടി കണ്ടെത്തിയത്. ഇതോടെ സ്കൂളുകൾ അടയ്ക്കുകയും രാജ്യത്ത് ആകമാനം വിമാനസർവീസ് നിർത്തിവയ്ക്കുകയും ചെയ്തു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി. അതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. അതിർത്തികൾ അടച്ചും നീണ്ട ക്വാറന്‍റൈൻ നടപ്പാക്കിയും ലോക്ഡൗൺ ഏർപ്പെടുത്തിയും ചൈന കോവിഡ് പൂജ്യത്തിലേക്ക് എത്തിച്ചിരുന്നു. എന്നാൽ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ചില പ്രവിശ്യകളിലെങ്കിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

2019ൽ ചൈനയിെല വുഹാനിലായിരുന്നു കോവിഡ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകമാകെ വ്യാപിക്കുകയായിരുന്നു. കടുത്ത ലോക്ഡൗൺ ഏർപ്പെടുത്തിയാണ് രാഷ്ട്രങ്ങൾ രോഗപ്പകർച്ച തടഞ്ഞത്. അതേസമയം രോഗത്തെ അതിവേഗം വരുതിയിലാക്കിയ ചൈന പെട്ടെന്നുതന്നെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed