കടുത്ത വൈദ്യത പ്രതിസന്ധി; പവർക്കട്ട് പ്രഖ്യാപിച്ചു


ന്യൂഡൽഹി: കൽക്കരി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് രാജ്യത്തെ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. കൽക്കരി വൈദ്യുത നിലയങ്ങളിൽ പകുതിയിലധികവും ഉൽപ്പാദനം വെട്ടിക്കുറച്ചു. ഈ സാഹചര്യത്തിൽ കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത്.  വൈദ്യുതി പ്രതിസന്ധി നേരിടാൻ ഉത്തർപ്രദേശിലും പഞ്ചാബിലും രാജസ്ഥാനിലും പവർകട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 

ഇന്ത്യയിൽ‍ 70 ശതമാനം വൈദ്യുതിയും കൽ‍ക്കരി ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. കോവിഡ് മഹാമാരി വരുത്തിവെച്ച പ്രതിസന്ധിയിൽ രാജ്യം നട്ടം തിരിയവെ വൈദ്യുതി പ്രതിസന്ധി കൂടി ശക്തമായാൽ രാജ്യത്തിന്‍റെ സാന്പത്തിക വ്യവസ്ഥയെ ആകെ തകിടംമറിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.

You might also like

  • Straight Forward

Most Viewed