ലഹരിപാർട്ടി; ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ തള്ളി


മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി)യുടെ പിടിയിലായ ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ തള്ളി. ഇതോടെ ആര്യൻ ജുഡീഷൽ കസ്റ്റഡി തുടരും. മയക്കുമരുന്നു കേസിൽ ആര്യൻ ഖാനടക്കം എട്ട് പേരെ കഴിഞ്ഞ ദിവസം14 ദിവസത്തേക്ക്കൂടി  ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരുന്നു.  മുംബൈ കോടതിയാണ് കേസ് പരിഗണിച്ചത്.  

ആര്യൻ ഖാൻ, അർബാസ് മെർച്ചന്‍റ്, മുൺമുൺ ധമേച്ച എന്നിവർക്കൊപ്പം കപ്പലിൽനിന്നു പിടികൂടിയ നൂപുർ സരിക, ഇസ്മീത് സിംഗ്, മൊഹക് ജസ്വാൾ, വിക്രാന്ത് ഛോക്കർ, ഗോമിത് ചോപ്ര എന്നിവരാണ് ജുഡീഷൽ കസറ്റഡിയിൽ കഴിയുന്നത്. മയക്കുമരുന്നു വിൽപന, കൈവശംവയ്ക്കൽ, ഉപയോഗിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.

You might also like

  • Straight Forward

Most Viewed