ലഖിംപുർ ഖേരിൽ കർഷകർക്കു നേരെയുണ്ടായ അതിക്രമത്തിൽ അന്ത്യശാസനവുമായി കർഷക സംഘടനകൾ


ന്യൂഡൽഹി: ലഖിംപുർ ഖേരിൽ കർഷകർക്കു നേരെയുണ്ടായ അതിക്രമത്തിൽ അന്ത്യശാസനവുമായി കർഷക സംഘടനകൾ. കർഷകർക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നാണ് കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്ര മന്ത്രിയെയും മകനെയും അറസ്റ്റ് ചെയ്യണം. 

എഫ്ഐആറിലടക്കം കൊലപാതകത്തിലെ പങ്ക് വ്യക്തമായതിനാൽ നടപടി വൈകിപ്പിക്കരുതെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു. ഇതിനിടെ ലഖിംപുർ വിഷയത്തിൽ മന്ത്രി അജയ് മിശ്രയ്ക്ക് വീഴ്ച പറ്റിയെന്നും തെരഞ്ഞെടുപ്പിന് മുന്പ് അനാവശ്യ വിവാദമുണ്ടാക്കാൻ പാടില്ലായിരുന്നുവെന്നുമാണ് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തി. അജയ് മിശ്രയെ ഡൽഹിക്ക് വിളിപ്പിക്കുകയും ചെയ്തു. കർഷകരെ ഇടിച്ച വാഹനത്തിൽ കേന്ദ്രമന്ത്രിയുടെ മകൻ ഉണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed