കർണാടകയിലും നിപ ഭീതി


മംഗളൂരു: കർണാടകയിലും നിപ ഭീതി ഉയരുന്നു. രോഗ ലക്ഷണങ്ങളോടെ മംഗളൂരുവിൽ‍ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാബ് ടെക്നീഷ്യനാണ് രേഗലക്ഷണം പ്രകടിപ്പിച്ചത്. ഇയാളുടെ സ്രവ സാന്പിൾ പൂനെയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് കർണാടക ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകി. 

അതേസമയം, കേരളത്തിൽ ആശ്വാസകരമായ വാർത്തകളാണ് പുറത്തുവരുന്നത്. നിപ്പ സന്പർ‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതോടെ 140 പേരുടെ സാന്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്.

You might also like

  • Straight Forward

Most Viewed