വാക്‌സിനേഷൻ ഉടൻ പൂർ‍ത്തിയാകും: ഇൻഫോപാർ‍ക്കിൽ‍ ഐടി കന്പനികൾ‍ സാധാരണനിലയിലേക്ക്


കൊച്ചി: ഇൻഫോപാർ‍ക്കിലെ എല്ലാ ഐടി ജീവനക്കാർ‍ക്കും അവരുടെ കുടുംബാംഗങ്ങൾ‍ക്കുമുള്ള കോവിഡ് വാക്‌സിനേഷൻ ഈ മാസത്തോടെ പൂർ‍ത്തിയാകും. ഇതോടെ ഇൻഫോപാർ‍ക്കിൽ‍ ഐടി കന്പനികൾ‍ക്ക് സാധാരണനിലയിൽ‍ പ്രവർ‍ത്തനം പുനരാരംഭിക്കാൻ സാഹചര്യമൊരുങ്ങി. വിവിധ കന്പനികൾ‍ സ്വന്തം നിലയിലും ഇൻഫോപാർ‍ക്കിന്‍റെ നേതൃത്വത്തിലുമായാണ് വാക്സിനേഷൻ നടന്നുവരുന്നത്. ജൂണിൽ‍ ആദ്യ ഡോസ് വാക്സിനേഷൻ പൂർ‍ത്തിയാക്കിയിരുന്നു. രണ്ടാം ഡോസ് വിതരണമാണ് ഇപ്പോൾ‍ നടന്നുവരുന്നത്.

തിരുവനന്തപുരം ടെക്നോപാർ‍ക്ക് എംപ്ലോയീസ് കോ−ഓപ്പറേറ്റീവ് (ടെക്ക്) ഹോസ്പിറ്റലുമായി സഹകരിച്ച് ഇൻഫോപാർ‍ക്ക് സംഘടിപ്പിക്കുന്ന രണ്ടാം ഡോസ് വാകിസിനേഷൻ ഈ മാസം 22 മുതൽ‍ 24 വരെ നടക്കും. പതിനായിരം ഡോസ് വാക്സിനാണ് ഇതിനായി ടെക് ഹോസ്പിറ്റൽ‍ കൊച്ചിയിലെത്തിക്കുന്നത്. വിവിധ കന്പനികൾ‍ ഇതിനകം തന്നെ സന്പൂർ‍ണ വാക്‌സിനേഷൻ‍ എന്ന ലക്ഷ്യം നേടിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഇൻഫോപാർ‍ക്കിൽ‍ വാക്സിനേഷൻ സന്പൂർ‍ണമാകും. നേരത്തെ വാക്സിനേഷൻ പൂർ‍ത്തിയാക്കിയ ഏതാനും കന്പനികൾ‍ ഇതിനകം പ്രവർ‍ത്തനം പൂർ‍വസ്ഥിതിയിലാക്കിയിട്ടുണ്ട്. 

വർ‍ക്ക് ഫ്രം ഹോം രീതിയിൽ‍ നിന്ന് കന്പനികൾ‍ പൂർ‍ണമായും മാറില്ലെങ്കിലും വരും മാസങ്ങളിൽ‍ കൂടുതൽ‍ കന്പനികൾ‍ ഐടി പാർ‍ക്കുകളിൽ‍ തിരിച്ചെത്തും. സന്പൂർ‍ണ വാക്സിനേഷനു പുറമെ സ്‌കൂളുകൾ‍ കൂടി തുറക്കുന്നതോടെ കൂടുതൽ‍ ജീവനക്കാർ‍ക്ക് തിരികെ ഓഫീസുകളിലെത്താൻ വഴിയൊരുങ്ങുമെന്ന് കേരള ഐടി പാർ‍ക്സ് സിഇഒ ജോൺ എം. തോമസ് പറഞ്ഞു.

You might also like

  • Straight Forward

Most Viewed