ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ മാതാവ് അന്തരിച്ചു

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ മാതാവ് അന്തരിച്ചു. ഷാർലറ്റ് ജോൺസൺ വാൾ(79)ആണ് മരിച്ചത്. തിങ്കളാഴ്ച ലണ്ടൻ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. പാർക്കിൻസൺസ് രോഗിയായിരുന്നു ഇവർ.
ഷാർലറ്റിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നിരവധിയാളുകൾ രംഗത്തെത്തി.