വീട്ടമ്മയെ അടുക്കളയിൽ കൊന്നുകുഴിച്ചു മൂടിയ പ്രതി അറസ്റ്റിൽ


ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ അടുക്കളയിൽ കൊന്നുകുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയി അറസ്റ്റിൽ. പെരിഞ്ചാംകുട്ടിയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്‍റേഷനിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതി ബിനോയ്ക്കായി അന്വേഷണം നടന്നിരുന്നത്. മൂന്നാഴ്ചമുന്പ് കാണാതായ ബിന്ധുവിന്‍റെ മൃതദേഹം അയൽവാസിയായ ബിനോയിയുടെ അടുക്കളയിലെ അടുപ്പുപാതകത്തിനടിയിൽനിന്നുമാണ് കണ്ടെടുത്തത്. 

മൃതദേഹത്തിന്‍റെ മുഖം പ്ലാസ്റ്റിക് കവറുകൊണ്ടു മൂടിയ നിലയിലും ഉടുവസ്ത്രങ്ങൾ നീക്കംചെയ്ത നിലയിലുമായിരുന്നു. മൃതദേഹം നാലടിയോളം താഴ്ചയുള്ള കുഴിയിൽ ചമ്രംപടഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു. പോലീസ് നായ മണം പിടിക്കാതിരിക്കാൻ മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നു. മൃതദേഹം അടുക്കളയിൽ കുഴിച്ചുമൂടിയശേഷം ചാണകം ഉപയോഗിച്ചു തറ മെഴുകി. തുടർന്ന് മുകളിൽ അടുപ്പ് പണിതു. ഇതിന് മുകളിൽ ജാതിപത്രി ഉണക്കാൻ ഇട്ടിരുന്നു. ചെറിയ അടുക്കള ആയതിനാൽ ഭിത്തി പൊളിച്ചു മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടു വാരിയെല്ലുകളും തകർന്നിട്ടുണ്ട്. സംഭവശേഷം പ്രതി തമിഴ്നാട്ടിലേക്കും കടന്നിരിക്കാമെന്നുള്ള സംശയത്തെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed