തോൽവിക്ക് പിന്നാലെ മൈതാനത്ത് കയ്യാങ്കളി: സ്പാനിഷ് താരങ്ങളെ മർദിച്ച് അർജന്റീനൻ താരങ്ങൾ


ഷീബ വിജയൻ
ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് പിന്നാലെ മൈതാനത്ത് അർജന്റീനൻ താരങ്ങൾ നടത്തിയ അക്രമം വലിയ നാണക്കേടായി. ഫൈനൽ വിസിൽ മുഴങ്ങിയതിന് തൊട്ടുപിന്നാലെ, വിജയം ആഘോഷിക്കാൻ ഓടിയ സ്പാനിഷ് താരം റോഡ്രിയെ അർജന്റീനയുടെ മൊളീന അടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനും മൊളീനയെ പിടിച്ചുമാറ്റാനും എത്തിയ സ്പാനിഷ് താരങ്ങളായ എറിക് ഗാർഷ്യ, ഗാവി എന്നിവരെ അർജന്റീനയുടെ ലിയാൻഡ്രോ പരേഡെസ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തോൽവിയുടെ നിരാശയിൽ അർജന്റീനൻ താരങ്ങൾ നിലവിട്ട് പെരുമാറിയതോടെ ഫലത്തിൽ രണ്ട് അർജന്റീനൻ താരങ്ങൾക്കാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നത്. മത്സരത്തിന്റെ നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തിൽ എൻസോ ഫെർണാണ്ടസും രണ്ടാം മഞ്ഞക്കാർഡോടെ ചുവപ്പ് കാർഡ് വാങ്ങി പുറത്തായിരുന്നു.

 

article-image

cvcvxcxcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed