അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ പ്രതിനിധികളുമായി കൂടികാഴ്ച്ച നടത്തി ഹമദ് രാജാവ്


പ്രദീപ് പുറവങ്കര

മനാമ: അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സി.ഇ.ഒ-യും മെഡിക്കൽ ഡയറക്ടറുമായ ഡോ. ജോർജ് ചെറിയാൻ, ബഹ്‌റൈനിലെ യു.എസ് അംബാസഡർ സ്റ്റെഫാനി ഹാലെറ്റ് എന്നിവർ ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടികാഴ്ച്ച നടത്തി.

ആശുപത്രിയുടെ ചരിത്രപരമായ പാരമ്പര്യം സ്മരിക്കുന്ന "ഈസ ദി ഗ്രേറ്റ് ഇയർ" പ്രമാണിച്ച് പ്രത്യേക ഉപഹാരം അവർ രാജാവിന് കൈമാറി. ഇതിനൊപ്പം, ആശുപത്രി നിലനിൽക്കുന്ന മനാമയിൽ തന്നെ പുതിയ കെട്ടിടം പുനർനിർമ്മിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് അവർ രാജാവിന് വിശദീകരിച്ചു നൽകി. ഈ പദ്ധതിയുടെ ഭാഗമായി, പഴയ 'വുമൺസ് ആന്റ് ചിൽഡ്രൻസ് ഹോസ്പിറ്റൽ' കെട്ടിടം ബഹ്‌റൈനിലെ ആരോഗ്യപരിപാലന ചരിത്രം വ്യക്തമാക്കുന്ന മ്യൂസിയമാക്കി മാറ്റും.120-ലധികം വർഷങ്ങളായി മേഖലയിലെ മുൻനിര മെഡിക്കൽ സെന്ററുകളിലൊന്നായി പ്രവർത്തിക്കുന്ന അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ പ്രവർത്തനങ്ങളെ ബഹ്റൈൻ രാജാവ് അഭിനന്ദിച്ചു.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed