കൊല്ലം പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു


മനാമ; കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഈ വർഷത്തെ മൂന്നാമത്തെ ഓണാഘോഷം സൽമാബാദ് ഏരിയയിൽ നടന്നു. കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഗുരുദേവസോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്രബോസ്, സാമൂഹ്യ പ്രവർത്തകൻ വിജയൻ പിള്ള എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു. ഏരിയ പ്രസിഡണ്ട് രതിൻ തിലകിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഏരിയ കോ-ഓർഡിനേറ്റർ സജീവ് ആയൂർ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, ഏരിയ കോ-ഓർഡിനേറ്റർ സന്തോഷ് കാവനാട് , ഏരിയ ട്രെഷറർ ലിനീഷ് പി ആചാരി, ജോയിന്റ് സെക്രട്ടറി രജീഷ് അയത്തിൽ എന്നിവർ ആശംസകളും അറിയിച്ചു. കെ.പി.എ വൈസ്പ്രസിഡന്റ് വിനു ക്രിസ്ടി നിയന്ത്രിച്ച യോഗത്തിനു ഏരിയ സെക്രട്ടറി സലിം തയ്യിൽ സ്വാഗതവും, ഏരിയ വൈസ് പ്രെസിഡന്റ്റ് ജെയിൻ ടി, തോമസ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഓണസദ്യയും, ഓണക്കളികളും, അംഗങ്ങളുടെ കലാപരിപാടികളും നടന്നു. വടംവലി മത്സരത്തിൽ ഹമദ് ടൌൺ ഏരിയ കമ്മിറ്റി വിജയികളായി. സൽമാബാദ് ഏരിയ കമ്മിറ്റി രണ്ടാം സ്ഥാനവും, സിത്ര ഏരിയ കമ്മിറ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം ട്രോഫികൾ കൈമാറി.

You might also like

Most Viewed