അയോധ്യ ഭണ്ഡാരക്കൊള്ള: വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ഹരജിക്കാരോട് സുപ്രിംകോടതി
ഷീബ വിജയൻ
അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള കേസിലും സാമ്പത്തിക തട്ടിപ്പുകളിലും രാഷ്ട്രീയം കലർത്തരുതെന്ന് സുപ്രിംകോടതി ഹരജിക്കാർക്ക് താക്കീത് നൽകി. കേസിൽ സി.ബി.ഐ അന്വേഷണവും സി.എ.ജി ഓഡിറ്റിംഗും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജികൾ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇത് വ്യക്തമാക്കിയത്.
കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു. കേസിന്റെ തുടർ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) മേൽനോട്ടം നൽകുന്ന കാര്യം പരിഗണിക്കാൻ സർക്കാരിനോട് നിർദേശിച്ച കോടതി, ജൂലൈ 27 ന് വീണ്ടും കേസ് പരിഗണിക്കും. ക്ഷേത്രത്തിലേക്ക് ലഭിച്ച കോടിക്കണക്കിന് രൂപയുടെ വഴിപാടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിന് മുമ്പ് തട്ടിയെടുത്തെന്നാണ് കേസ്.
dsacddsdfs

