ലോകകപ്പ് പുരസ്കാരങ്ങൾ: ഗോൾഡൻ ബോൾ റോഡ്രിക്കും ഗോൾഡൻ ബൂട്ട് എംബാപ്പെക്കും
ഷീബ വിജയൻ
ഫിഫ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്പെയിനിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച നായകൻ റോഡ്രി സ്വന്തമാക്കി. സ്പാനിഷ് ടോട്ടൽ ഫുട്ബോളിന്റെ മുഖ്യ സൂത്രധാരനായി കളം നിറഞ്ഞ റോഡ്രിയിലൂടെയാണ് സ്പെയിനിന്റെ ഭൂരിഭാഗം മുന്നേറ്റങ്ങളും തന്ത്രങ്ങളും പിറന്നത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ കൈക്കലാക്കി. ഫ്രാൻസ് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും, ഈ ലോകകപ്പിൽ 10 ഗോളുകളും 4 അസിസ്റ്റുകളും നേടി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് എംബാപ്പെ സ്വന്തം പേരിൽ കുറിച്ചു.
മറ്റ് പ്രധാന പുരസ്കാരങ്ങളിൽ, മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്പാനിഷ് ഗോൾവല കാത്ത ഉനായ് സിമോൻ നേടി. ടൂർണമെന്റിലെ എട്ട് മത്സരങ്ങളിൽ 7 എണ്ണത്തിലും ക്ലീൻ ഷീറ്റ് നിലനിർത്തിയ സിമോന്റെ ഗോൾ സേവ് ശരാശരി 90.9 ശതമാനമായിരുന്നു. ലോകകപ്പിലുടനീളം ഒരേയൊരു ഗോൾ മാത്രമാണ് താരം വഴങ്ങിയത്. മികച്ച യുവതാരത്തിനുള്ള പുരസ്കാരം ബാഴ്സലോണയുടെ 19ുകാരനായ സ്പാനിഷ് പ്രതിരോധ താരം പാവ് കുബാർസി സ്വന്തമാക്കി. ടൂർണമെന്റിലുടനീളം അപാര ഫോമിലായിരുന്ന കുബാർസി സ്പെയിനിന്റെ പ്രതിരോധ കോട്ട ഭദ്രമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
dsdses

