എൻ.എച്ച്.എ.ഐയുടെ പുതിയ സമ്മാനം: മൊബൈൽ ഫോൺ വഴി ടോൾ പ്ലാസകളിലെ പ്രതിമാസ ലോക്കൽ പാസുകൾ സ്വന്തമാക്കാം
ഷീബ വിജയൻ
ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന യാത്രികർക്കായി നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചു. 'രാജ്മാർഗ് യാത്ര' (RajmargYatra) എന്ന മൊബൈൽ ആപ്പ് വഴി ഇനി വീട്ടിലിരുന്ന് തന്നെ പ്രതിമാസ ലോക്കൽ പാസുകൾ വാങ്ങാൻ സാധിക്കും.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് രേഖകളുമായി നേരിട്ട് എത്താതെ ഡിജിറ്റലായി ഈ സൗകര്യം ഉപയോഗിക്കാം. ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡ്-II ലാണ് ഇത് ആദ്യം നടപ്പിലാക്കുന്നത്. ഡിജിലോക്കർ, വാഹൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ആപ്പ് വഴി വിലാസവും വാഹന വിവരങ്ങളും സ്വയം പരിശോധിക്കപ്പെടും. കൂടാതെ, 22 ഭാഷകളിൽ സഹായം നൽകുന്ന എ.ഐ അധിഷ്ഠിത 'മാർഗ്മിത്ര ഹെൽപ്പ് സെന്ററും' ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
fgfg

