വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി
ശാരിക
ന്യൂഡൽഹി: പാർലമെന്റിലേക്ക് 'ചലോ സൻസദ്' മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ സ്വമേധയാ കേസെടുക്കാനോ വിഷയം അടിയന്തരമായി പരിഗണിക്കാനോ സുപ്രീം കോടതി വിസമ്മതിച്ചു. കോക്ക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത നിരപരാധികളായ വിദ്യാർഥികളെ പൊലീസ് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമർപ്പിക്കാമെന്ന് ഹർജിക്കാരനായ അഭിഭാഷകൻ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടെങ്കിലും കോടതി അത് പൂർണ്ണമായും തള്ളി.
കോടതിയുടെ വിലപ്പെട്ട സമയം കളയാതെ ദൃശ്യങ്ങൾ കാണിക്കുന്നതിന് പകരം വിഷയം സംബന്ധിച്ച് കൃത്യമായ നിയമപരമായ മാർഗ്ഗങ്ങൾ തേടാനാണ് ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. ആയുധങ്ങളില്ലാത്ത വിദ്യാർഥികൾക്ക് നേരെയാണ് അതിക്രമം നടന്നതെന്ന് അഭിഭാഷകൻ ആവർത്തിച്ചെങ്കിലും അടിയന്തരമായി ഇടപെടാൻ താത്പര്യമില്ലെന്നും അതിനുള്ള സമയമില്ലെന്നും വ്യക്തമാക്കി സുപ്രീം കോടതി ബെഞ്ച് ഹർജി നിരാകരിക്കുകയായിരുന്നു.
sdfsdf

