വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്നും ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും രാഹുൽ ഗാന്ധി


ശാരിക

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. രാജ്യത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ 152 ചോദ്യപേപ്പറുകൾ ചോർന്ന് 7.5 കോടി കുട്ടികളുടെ ഭാവി തകർന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതാണ് യുവാക്കളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷാ പരിശീലനത്തിനായി മാത്രം രാജ്യത്തെ കുട്ടികൾ ഒരു വർഷം 1.32 ലക്ഷം കോടി രൂപ ചെലവഴിക്കുമ്പോൾ രാജ്യത്തിന്റെ ആകെ വിദ്യാഭ്യാസ ബജറ്റ് 1.4 ലക്ഷം കോടി രൂപ മാത്രമാണെന്നും മധ്യവർഗ-ദരിദ്ര കുടുംബങ്ങളിലെ കുട്ടികളാണ് ഇതിന്റെ പ്രധാന ഇരകളെന്നും രാഹുൽ ചൂണ്ടിക്കാട്ടി. പരാജയപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജി വെക്കണമെന്നും, വിദ്യാർഥികളെ ആക്രമിക്കാൻ ഉത്തരവിട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ യുവാക്കളുടെ നാളെകൾ ഇല്ലാതാക്കുന്ന നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ എല്ലാ ആവശ്യങ്ങൾക്കും താൻ 100 ശതമാനം പിന്തുണ നൽകുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

article-image

sefsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed