സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ദന്തൽ ക്ലിനിക്കുകൾ നവീകരിച്ചു
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ദന്തൽ ക്ലിനിക്കുകളുടെ നവീകരണം ഗവൺമെന്റ് ഹോസ്പിറ്റൽസ് വിജയകരമായി പൂർത്തിയാക്കി. ക്ലിനിക്കുകളിൽ ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങൾ സജ്ജമാക്കുകയും, പുതുക്കിയ ഇൻഫെക്ഷൻ കൺട്രോൾ നിയമങ്ങൾ പാലിക്കുന്ന ആറ് സ്പെഷ്യലിസ്റ്റ് ഡെന്റൽ ട്രീറ്റ്മെന്റ് യൂണിറ്റുകൾ പുതുതായി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
സേവന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പരിചരണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആധുനിക ചികിത്സാ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള വിപുലമായ വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നവീകരണമെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. മറിയം അഥ്ബി അൽ ജലാഹ്മ പറഞ്ഞു. പുതിയ ഉപകരണങ്ങൾ ക്ലിനിക്കുകളുടെ സജ്ജീകരണവും ശേഷിയും വർദ്ധിപ്പിക്കുമെന്നും, ചികിത്സാ നടപടികൾ വേഗത്തിലാക്കി രോഗികൾക്ക് മികച്ച അനുഭവം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
ആധുനികവും ഇൻഫെക്ഷൻ കൺട്രോൾ നിബന്ധനകൾ പാലിക്കുന്നതുമായ യൂണിറ്റുകൾ അവതരിപ്പിച്ചതിലൂടെ ക്ലിനിക്കുകളിലെ പ്രവർത്തന അന്തരീക്ഷം വളരെയധികം മെച്ചപ്പെട്ടതായി ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗം മേധാവി ഡോ. ഫാത്തിമ ഹസൻ അൽ സുലൈത്തി വ്യക്തമാക്കി. ഇത് രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുന്നതിനൊപ്പം സേവന ലഭ്യത കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിച്ചുവെന്നും അവർ പറഞ്ഞു. ക്ലിനിക്കുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര മികച്ച മാതൃകകൾക്ക് അനുസൃതമായി ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കുന്നതിനും ഈ പദ്ധതി വകുപ്പിന് കൂടുതൽ കരുത്ത് പകരണമെന്നും ഡോ. അൽ സുലൈത്തി ചൂണ്ടിക്കാട്ടി.
kjhkjh
fsdfdsf

