പൊതുമര്യാദകൾക്ക് നിരക്കാത്ത സോഷ്യൽ മീഡിയ പോസ്റ്റ്: 31-കാരനായ അറബ് പൗരൻ അറസ്റ്റിൽ
പ്രദീപ് പുറവങ്കര
മനാമ: പൊതുമര്യാദകൾക്കും മൂല്യങ്ങൾക്കും നിരക്കാത്ത രീതിയിൽ സോഷ്യൽ മീഡിയയിൽ ഉള്ളടക്കം പ്രചരിപ്പിച്ച 31-കാരനായ അറബ് പൗരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി അറസ്റ്റ് ചെയ്തു.
ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമങ്ങൾ ലംഘിക്കുന്നതോ സമൂഹത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതോ ആയ വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും, നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
sfsdf

