മദ്യഷോപ്പിലേക്ക് പാഞ്ഞുകയറി പുള്ളിപ്പുലി: ഷട്ടറിട്ട് പൂട്ടി സെയിൽസ്മാൻ, 5 മണിക്കൂർ ഭീതിക്കൊടുവിൽ മയക്കുവെടി
ഷീബ വിജയൻ
രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുള്ള തോഡാറായ്‌സിംഗിൽ വൻ ഭീതി വിതച്ച് പുള്ളിപ്പുലിയുടെ ആക്രമണം. കാട്ടിൽ നിന്നിറങ്ങിയ പുലി ടൗണിലെ മദ്യഷോപ്പിലേക്ക് പാഞ്ഞുകയറുകയും ജീവനക്കാരെയടക്കം ആക്രമിക്കുകയുമായിരുന്നു. വനമിത്ര വോളന്റിയറായ രാകേഷ് മാലി, സഞ്ജയ് ഗുർജർ, ഫത്തേ ലാൽ കോലി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കടയ്ക്കുള്ളിൽ വെച്ച് പുലിയുടെ ആക്രമണത്തിനിരയായ സെയിൽസ്മാൻ സഞ്ജയ് ഗുർജർ ധൈര്യപൂർവം പുറത്തേക്ക് ഓടി രക്ഷപ്പെടുകയും കടയുടെ ഷട്ടർ പുറത്തുനിന്ന് താഴെയിടുകയുമായിരുന്നു. ഇതോടെയാണ് പുലി അകത്തു കുടുങ്ങിയതും കൂടുതൽ ആളുകൾക്ക് പരിക്കേൽക്കാതെ രക്ഷയായതും. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ജയ്പൂർ മൃഗശാലയിൽ നിന്നുള്ള വിദഗ്ധ സംഘവും വനംവകുപ്പും ചേർന്ന് അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുലിയെ മയക്കുവെടി വെച്ച് സുരക്ഷിതമായി പിടികൂടി.
ccxcxcxz

