പുതിയ ഡയറക്ടർമാർക്ക് ആശംസകൾ നേർന്ന് സൽമാൻ രാജകുമാരൻ


പ്രദീപ് പുറവങ്കര

മനാമ: സർക്കാരിന്റെ വിവിധ വകുപ്പുകളിൽ പുതുതായി ചുമതലയേറ്റ ഡയറക്ടർമാരുമായി ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവാകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഗുദേബിയ കൊട്ടാരത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി. പുതിയ പദവികളിൽ നിയമിതരായവരെ അഭിനന്ദിച്ച അദ്ദേഹം, ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ മികച്ച നൈപുണ്യമുള്ള സ്വദേശി പ്രതിഭകളുടെ പങ്ക് നിർണായകമാണെന്ന് വ്യക്തമാക്കി.

വരും മാസങ്ങളിൽ സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പുതുമയുള്ള ആശയങ്ങൾ നടപ്പിലാക്കാനും പ്രവർത്തനമികവ് മെച്ചപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. പൊതുസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പുതിയ ഉദ്യോഗസ്ഥർ മുൻകൈയെടുത്ത്, കൂട്ടായ്മയോടെ പ്രാദേശിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തി പ്രവർത്തിക്കണമെന്നും കിരീടാവകാശി ഓർമ്മിപ്പിച്ചു.

തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും സൽമാൻ രാജകുമാരന് ഡയറക്ടർമാർ നന്ദി രേഖപ്പെടുത്തി. രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് അവർ ഉറപ്പുനൽകി.

article-image

ddfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed