ആൺകുട്ടികളെ പിന്നിലാക്കി പെൺകുട്ടികൾ; ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ വൻ വർധന


ഷീബ വിജയൻ

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളുടെ പങ്കാളിത്തം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഗണ്യമായി ഉയർന്നതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. പെൺകുട്ടികളുടെ എൻറോൾമെന്റ് 2021-22 ലെ 2.06 കോടിയിൽ നിന്ന് 2023-24 ൽ 2.23 കോടിയായി വർധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്‌തമാക്കി.

ഇതേ കാലയളവിൽ ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (GER) 28.5 ൽ നിന്ന് 31.2 ആയി ഉയർന്നു. കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടികളുടെ എൻറോൾമെന്റ് നിരക്ക് ആൺകുട്ടികളേക്കാൾ ഉയർന്ന നിലയിലാണ്. ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിൽ നടപ്പാക്കിയ സൂപ്പർന്യൂമററി സീറ്റുകളും വിവിധ സ്കോളർഷിപ്പുകളും വനിതാ സൗഹൃദ പദ്ധതികളുമാണ് ഈ മുന്നേറ്റത്തിന് കാരണമായതെന്ന് മന്ത്രാലയം അറിയിച്ചു.

article-image

fvdfcdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed